Thursday, May 15, 2025 1:42 pm

കളമശ്ശേരി സ്ഫോടനം ; പൊട്ടിയത് ടിഫിന്‍ ബോക്സില്‍ വെച്ച ബോംബെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കളമശ്ശേരിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൽ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.  പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തിരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമാപ്പാട്ടിൽ ഭക്തിഗാനം മിക്സ് ചെയ്ത് ‘ഹിന്ദു വികാരം’ വ്രണപ്പെടുത്തി ; 100 ​​കോടി നഷ്ടപരിഹാരം...

0
ചെന്നൈ : തമിഴ് നടൻ സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ...

തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ്...

ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം

0
കു​വൈ​ത്ത് സി​റ്റി : ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം...