തിരുപ്പതി ക്ഷേത്രത്തിൽ അന്നദാനം നടത്താൻ ചെലവേറും ; സംഭാവന തുക ഉയർത്തി

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി : തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അന്നദാനം നടത്താനുള്ള ചെലവ് ഇനി ഉയരും. ഭക്ഷ്യവസ്തുക്കളുൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി)  അന്നപ്രസാദം പദ്ധതിയുടെ ഒരു ദിവസത്തെ സംഭാവന തുക ഉയർത്തി. 33 ലക്ഷം രൂപയിൽ നിന്ന് 38 ലക്ഷം രൂപയായാണ് പുതുക്കിയത്. തിരുപ്പതി ക്ഷേത്രത്തിൽ നിത്യേന ദർശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ടിടിഡിയുടെ അന്നപ്രസാദം വിഭാഗം സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ടിടിഡിയിലെ ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റ് അന്നദാനം നടത്താനായി ഭക്തരിൽ നിന്നും പണമായും വസ്തുക്കളായും സംഭാവനകൾ സ്വീകരിക്കാറുമുണ്ട്. അന്നദാനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ അന്നപ്രസാദം ട്രസ്റ്റിലേക്ക് തുക സംഭാവന ചെയ്യുകയാണ് പതിവ്.

പുതുക്കിയ നിരക്ക് അനുസരിച്ച് ടിടിഡിയുടെ ഒരു ദിവസത്തെ പ്രഭാതഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ 8 ലക്ഷം രൂപ നൽകണം. മുൻപ് 6 ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു.  ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപ വീതവും ഇനി മുതൽ ഈടാക്കും. സംഭാവന നൽകുന്ന ആളുകളുടെ പേരുകൾ ഇപ്പോൾ തിരുമലയിലെ അന്നപ്രസാദ കോംപ്ലക്‌സിൽ പ്രദർശിപ്പിക്കും. കൂടാതെ അന്നേദിവസം ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് ഭക്ഷണസാധനങ്ങൾ നൽകാനും സംഭാവന നൽകുന്നവർക്ക് അവസരം ലഭിക്കും.ബാങ്ക് ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി സംഭാവനകൾ നൽകാം. ടിടിഡിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ട്രസ്റ്റിലേക്കുള്ള സംഭാവനകൾ 2000 കോടി കവിഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...