തിരുവനന്തപുരം: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കളമശ്ശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫീസര്‍ ജലജകുമാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന വിവരം പുറത്തുവിട്ടത് ജലജയായിരുന്നു.
എന്നാല്‍ നഴ്‌സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്‌സിങ് ഓഫീസര്‍ വിശദീകരിച്ചു.