കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഡോ. നജ്മ സലീം പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്കിയിരിക്കുകയാണ്. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഡോ. നജ്മ. ഇത്തരം ആക്രമണങ്ങള്‍ തന്നെ തളര്‍ത്തുന്നില്ലെന്നും സത്യം തുറന്ന് പറയുന്നവര്‍ക്ക് ഭാവിയില്‍ ഇത്തരം ദുരനുഭങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് പരാതി നല്‍കിയതെന്നും ഡോ. നജ്മ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. നജ്മയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ സൈബര്‍ ആക്രമണം
RECENT NEWS
Advertisment