Saturday, April 19, 2025 6:44 am

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജിലെ കോവിഡ് മരണം ; ബന്ധുക്കള്‍ക്ക് നല്‍കിയ നോട്ടീസ് തിരികെ ചോദിച്ച്‌ പോലീസ്

For full experience, Download our mobile application:
Get it on Google Play

എ​റ​ണാ​കു​ളം : ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ള്‍​ക്ക് ന​ല്‍​കി​യ നോ​ട്ടീ​സ് തി​രി​കെ ചോ​ദി​ച്ച്‌ പോ​ലീ​സ്. മ​ര​ണ​ത്തി​ല്‍ അ​നാ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ല്‍​കി​യ മ​രി​ച്ച കു​ന്നു​ക​ര സ്വ​ദേ​ശി​നി ജ​മീ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ന​ല്‍​കി​യ നോ​ട്ടീ​സാ​ണ് ​പോ​ലീ​സ് മ​ട​ക്കി​ച്ചോ​ദി​ച്ച​ത്.

അ​നാ​സ്ഥ​മൂ​ലം കോ​വി​ഡ് ബാ​ധി​ത​ന്‍ മ​രി​ക്കാ​നി​ട​യായെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഹാ​രി​സ്, ആ​ലു​വ സ്വ​ദേ​ശി ബൈ​ഹ​ക്കി, കു​ന്നു​ക​ര സ്വ​ദേ​ശി​നി ജ​മീ​ല എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ക​ള​മ​ശ്ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി പ​രാ​തി​ക്കാ​ര്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ഹാ​രി​സിന്റെ ബ​ന്ധു അ​ന്‍​വ​റി​നെ സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് വ്യാ​ഴാ​ഴ്ച രാ​വി​ലെ നോ​ട്ടീ​സ് കൈ​മാ​റി. എ​ന്നാ​ല്‍, ജ​മീ​ല​യു​ടെ ബ​ന്ധു​വിന്റെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂന്നോ​ടെ എ​ത്തി​യാ​ണ്​ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ആ​റു​മ​ണി​യോ​ടെ വീ​ണ്ടും ​പോ​ലീ​സ് വീ​ട്ടി​ലെ​ത്തി തി​രി​കെ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ അ​ഡ്ര​സി​ല്‍ തെ​റ്റു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് തി​രി​കെ ചോ​ദി​ച്ച​ത്. ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച നോ​ട്ടീ​സി​ലെ അ​ഡ്ര​സി​ല്‍ തെ​റ്റി​ല്ലെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ബൈ​ഹ​ക്കി​യു​ടെ ബ​ന്ധു​വി​നെ വി​ളി​ച്ച്‌​ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നോ​ട്ടീ​സ് കൈ​മാ​റി​യി​ല്ല. നോ​ട്ടീ​സ് ല​ഭി​ച്ച ബ​ന്ധു​ക്ക​ള്‍ നി​യ​മ​ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണ്. ഹാ​രി​സിന്റെ കു​ടും​ബം ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്​ പ​രാ​തി ന​ല്‍​കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി...

അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ

0
ന്യൂയോർക്ക് : അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ....

പാലക്കാട് ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം

0
പാലക്കാട്: പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേർക്ക് പരിക്കേറ്റെന്നാണ്...

ഐപിഎൽ ; ബംഗളൂരുവിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ്

0
ബംഗളൂരു: ചിന്നസ്വാമിയിലരങ്ങേറിയ ത്രില്ലറിൽ ബംഗളൂരുവിനെ തകർത്ത് പഞ്ചാബ്. അഞ്ച് വിക്കറ്റിനാണ് പഞ്ചാബിന്റെ...