കലഞ്ഞൂർ ബാലവേദി ബാലോത്സവം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നല്ലചിട്ടയും പൗരബോധം ഉള്ള ഒരു പൊതു തലമുറ വളർന്നു വരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ബാലവേദി ബാലോത്സവം കലഞ്ഞൂർ കെ.വി.എം.എസ് ഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനവ് അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയിഷ ആനടിയിൽ, ബാലവേദി സംസ്ഥാന രക്ഷാധികാരി വി കെ സുരേഷ് കുമാർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലഗം പി.ആർ ഗോപിനാഥൻ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സി.കെ അശോകൻ, എം. പി മണിയമ്മ, മങ്ങാട് സുരേന്ദ്രൻ, മിനിമോഹൻ, ആർ. സുഭാഷ് കുമാർ, റ്റി.തുളസീധരൻ, ലോക്കൽ സെക്രട്ടറിമാരായ എ.മോഹൻ, രാജൻ ഉണ്ണിത്താൻ, സതീശൻ പാലമല, അനന്തവിഷ്ണു, ആർ ഹനീഷ്, മഞ്ജു ബിനു, സുധീഷ്, എ ഐ വൈ എഫ് നേതാവ് അഡ്വ. അനുജു, അജിത്, അശ്വിൻ, റീന, ഷിഹാബ്, എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ബാലവേദി ഘോഷയാത്രയും നടന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ അഭിനവ് കൂടൽ (പ്രസിഡന്റ്), അജല കലഞ്ഞൂർ (വൈസ് പ്രസിഡന്റ്), ആഗ്നസ് കുന്നിട (സെക്രട്ടറി), ഇഷാൽ രാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും 9അംഗ മണ്ഡലം കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...