Thursday, April 17, 2025 10:06 am

കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള തൈകള്‍ കലഞ്ഞൂരിലെ സര്‍ക്കാര്‍ ഹൈടെക്ക് നഴ്‌സറിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സാധ്യതകളുടെ അനന്തമായ വാതായനങ്ങൾ തുറക്കുന്ന പദ്ധതിയാണ് സംസ്ഥാന ഫാമിങ് കോപ്പറേഷന്റെ നേതൃത്വത്തിൽ കലഞ്ഞൂരിൽ ആരംഭിച്ചിരിക്കുന്ന ഹൈടെക്ക് നഴ്‌സറിയും വിപണന കേന്ദ്രവും.

തുടങ്ങി അധിക കാലം ആയിട്ടില്ലാത്ത ഈ സംരംഭം ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഫാമിങ് കോപ്പറേഷന്റെ അധീനതയിൽ കലഞ്ഞൂർ വാഴപ്പാറ ഡിപ്പോ ജംഗ്ഷന് സമീപത്തുള്ള എട്ട് ഹെക്റ്റർ ഭൂമിയിലെ നാല് ഹെക്റ്റർ സ്ഥലത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷനിൽ നിന്നും ഇരുപത് ലക്ഷം രൂപയും പദ്ധതിയുടെ നടത്തിപ്പിനായി അനുവദിച്ച് നൽകിയിരുന്നു. അൻപതിൽ പരം ഇനം ഫല വൃക്ഷ തൈകളും അലങ്കാര വൃക്ഷങ്ങളും പ്രകൃതിദത്ത ഉത്പന്നങ്ങളും പച്ചക്കറി തൈകളും പൂച്ചെടികളും എല്ലാം തന്നെ ഈ നഴ്‌സറിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

സാധാരണക്കാരായ ഇടത്തരം കർഷകർ സ്വകാര്യ വ്യക്തികളിൽ നിന്നും കൃഷിക്കാവശ്യമായ തൈകൾ വാങ്ങുമ്പോൾ അമിതമായ ചൂഷണം പലപ്പോഴും നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഈ നഴ്‌സറി യാഥാർഥ്യമായതുവഴി കുറഞ്ഞ ചിലവിൽ കർഷകർക്ക് ഇടനിലക്കാരില്ലാതെ ഇവിടെ എത്തി തൈകൾ വാങ്ങി ഉപയോഗിക്കാം എന്നുള്ളതും ഇതിന്റെ മേന്മയാണ്. മാത്രമല്ല ഇവിടെ നിന്നും വാങ്ങുന്ന തൈകൾ പുറത്ത് ചെറിയ യൂണിറ്റുകൾ വഴി വിറ്റഴിക്കുന്നതിലൂടെ ഇത്തരത്തിൽ സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. വീടുകളിലെ പൂന്തോട്ടങ്ങളിലേക്ക് ആവശ്യമായ ഇൻഡോർ പ്ലാന്റ് തൈകളും ഇവിടെ ഉത്പാദിപ്പിക്കും. മധ്യ കേരളത്തിലെ തന്നെ മികച്ച നഴ്‌സറിയായി ഇത് മാറുമെന്നും അധികൃതർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെ

0
മുംബൈ: ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെയെത്തി....

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം ; നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി...

0
കൊച്ചി : സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം...

ജില്ലാ സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേര് നൽകണം...

0
പത്തനംതിട്ട : ജില്ല സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ്...

രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര...