കോന്നി : മുൻ രാജ്യസഭാംഗം കെ.എൻ ബാലഗോപാലിന്റെ മാതാവും കലഞ്ഞൂർ മാവനാൽ വീട്ടിൽ പൊതുമരാമത്ത് റിട്ട. എഞ്ചിനീയർ പരേതനായ പി കെ നാരാണപണിക്കരുടെ ഭാര്യയുമായ ഒ വി രാധാമണിയമ്മ (ഓമനയമ്മ- 77) നിര്യാതയായി. സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മക്കൾ – കലഞ്ഞൂർ മധു(എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം,അടൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ്), കെ എൻ ഹരിലാൽ (സംസ്ഥാന പ്ലാനിംഗ് ബോർഡംഗം), കെ എൻ ബാലഗോപാൽ (മുൻ രാജ്യസഭാംഗം,സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം), കെ എൻ ശ്രീലത, കെ എൻ ബിന്ദു. മരുമക്കൾ – എം ശ്രീദേവി (റിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ ജലസേചന വകുപ്പ്), ശൈല ഉണ്ണിത്താൻ (റിട്ട ചീഫ് പ്ലാനിംഗ് ബോർഡ്), ആശ ബാലഗോപാൽ (അസി പ്രൊഫ കരമന എൻ എസ് എസ് കോളേജ്), കെ ബാലചന്ദർ (പത്ര പ്രവർത്തകന്‍), കെ അനി (ബിസിനസ്).