കോന്നി : ആടിനെ വിറ്റ പണത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായതിനെ തുടർന്ന് യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. പാടം കാഞ്ഞിരമുകൾ കോളനിയിൽ കിഴക്കേതിൽ സഹീർ (49) ആണ് മരിച്ചത്. പ്രതി ഷാനവാസ് മൻസിലിൽ ഷാനി(29)നെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ആടിനെ വാങ്ങി മറിച്ച് വിൽക്കുന്ന തൊഴിലായിരുന്നു ഇരുവരും ചെയ്തിരുന്നത്.
ആടിനെ വാങ്ങി വിറ്റതിന്റെ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ വിറക് കമ്പ് ഉപയോഗിച്ച് ഷാൻ സഹീറിനെ അടിക്കുകയായിരുന്നു. 5500 രൂപ വില പറഞ്ഞ് വാങ്ങിയ ആടിന്റെ വിലയുടെ 1500 രൂപ ബാക്കി നൽകുവാനുണ്ടായിരുന്നു. തുക വാങ്ങുന്നതിനായി ഷാൻ ഷഹീറിന്റെ വീട്ടിൽ എത്തുകയും സംഘർഷത്തിൽ സഹീറിന് അടിയേൽക്കുകയുമായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദയാണ് സഹീറിന്റെ ഭാര്യ, മക്കൾ – സജന, അജന