ആടിനെ വിറ്റ പണത്തെ ചൊല്ലി തർക്കം ; സുഹൃത്തിനെ അടിച്ചുകൊന്നു – സംഭവം കലഞ്ഞൂരില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ആടിനെ വിറ്റ പണത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായതിനെ തുടർന്ന് യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. പാടം കാഞ്ഞിരമുകൾ കോളനിയിൽ കിഴക്കേതിൽ സഹീർ (49) ആണ് മരിച്ചത്‌. പ്രതി ഷാനവാസ് മൻസിലിൽ ഷാനി(29)നെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ആടിനെ വാങ്ങി മറിച്ച് വിൽക്കുന്ന തൊഴിലായിരുന്നു ഇരുവരും ചെയ്തിരുന്നത്.

ആടിനെ വാങ്ങി വിറ്റതിന്റെ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ വിറക് കമ്പ് ഉപയോഗിച്ച് ഷാൻ സഹീറിനെ അടിക്കുകയായിരുന്നു. 5500 രൂപ വില പറഞ്ഞ് വാങ്ങിയ ആടിന്റെ വിലയുടെ 1500 രൂപ ബാക്കി നൽകുവാനുണ്ടായിരുന്നു. തുക വാങ്ങുന്നതിനായി ഷാൻ ഷഹീറിന്റെ  വീട്ടിൽ എത്തുകയും സംഘർഷത്തിൽ സഹീറിന് അടിയേൽക്കുകയുമായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദയാണ് സഹീറിന്റെ  ഭാര്യ, മക്കൾ – സജന, അജന

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...