കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം

For full experience, Download our mobile application:
Get it on Google Play

കോന്നി :  കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്.

വിഎച്ച്എസ്ഇ ബ്ലോക്കുകളും ഹയര്‍ സെക്കന്‍ഡറി ലാബും വിഎച്ച്എസ്‌സി ബ്ലോക്കിന്റെ റൂഫിംഗും, സെപ്റ്റിക് ടാങ്കും, ഇലക്ട്രിക്കല്‍ വര്‍ക്കുമാണ് പുതിയതായി നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ ഓഫീസ് കെട്ടിടത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് രണ്ടു നിലകളായാണ് കിഫ്ബിയില്‍നിന്നും അനുവദിച്ച മൂന്നു കോടി രൂപ കൊണ്ട് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണ കരാര്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എബിഎം സിവില്‍ വെംഗ്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. ഒന്‍പതു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും  നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി.

ബജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്ക് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ 2.20 കോടി രൂപ കൂടി അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ധന വകുപ്പിന് എംഎല്‍എ കത്തു നല്‍കിയിട്ടുണ്ട് നിലവില്‍ നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുകയും  മൂന്നു കോടിയുടെ കിഫ്ബി നിര്‍മാണം നടക്കുകയും 1.20 കോടി രൂപയ്ക്ക് പുതിയതായി എല്‍പി സ്‌കൂള്‍ കെട്ടിടം കൂടി നിര്‍മ്മിക്കുകയും ചെയ്യുന്നതോടുകൂടി കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം തയാറാകും. ഘട്ടം ഘട്ടമായി കോന്നിയിലെ എല്ലാ സര്‍ക്കാര്‍ വദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍.ബി. രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എന്‍. സോമരാജന്‍, അജോ മോന്‍, ഗ്രാമ പഞ്ചായത്ത് അംഗം രമ സുരേഷ്, പി.റ്റി.എ പ്രസിഡന്റ് എസ്.രാജേഷ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കെ. ഹരിദാസ്, എസ്എസ്‌കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. വി. അനില്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജയഹരി ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.അനില്‍, ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലി അസ്‌കര്‍ വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ എസ്.ലാലി, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, രക്ഷ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...