Thursday, May 15, 2025 12:53 pm

കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം : ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പ്രമുഖ ഇലക്ട്രോണിക് വീട്ടുപകരണ നിർമ്മാണക്കമ്പനിയായ ഉഷ ഇന്റർനാഷണൽ, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, കളരി ഓർഗനൈസേഷൻ എന്നിവയുമായി ചേർന്ന് നടത്തിയ ആവേശകരമായ “ഉഷ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവ്” സമാപിച്ചു. കണ്ണൂരിലെ വിവിധ പ്രാദേശിക കളരിപ്പയറ്റ് സംഘങ്ങളിൽ നിന്നും 15 ടീമുകളിലായി 162 പേരാണ് വാശിയേറിയ മത്സരത്തിൽ പങ്കെടുത്തത്. പയ്യമ്പള്ളി കളരി സംഘം ഒന്നാം സ്ഥാനത്തും ഹിന്ദുസ്ഥാൻ കളരി സംഘം രണ്ടാം സ്ഥാനത്തുമെത്തി. ഗുരുകൃപ കളരി സംഘമാണ് മൂന്നാമത്. പള്ളിക്കുന്നിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിലെ പോരാട്ടവേദി, കേരളത്തിന്റെ തനത് കലാസാംസ്കാരിക പൈതൃകങ്ങളുടെ ആഘോഷത്തിനും സാക്ഷിയായി.

കോട്ടയം അതിരൂപതയിലെ സഹായ മെത്രാൻ, ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, കണ്ണൂരിലെ ബർമറിയം പാസ്റ്ററൽ കേന്ദ്രത്തിലെ ഡയറക്ടർ ഫാ. ജോയ് കാട്ടിയങ്കൽ, കണ്ണൂർ കളരിപ്പയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ശശീന്ദ്രൻ, എംജിഎസ് കളരി സംഘത്തിലെ ദിനേശൻ ഗുരുക്കൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും പ്രാചീനമായ ആയോധനകലകളിലൊന്നായ കളരിപ്പയറ്റിന് ഇന്നത്തെ ചെറുപ്പക്കാർക്കിടയിലും മികച്ച സ്വീകാര്യത കിട്ടുന്നതിൽ സന്തോഷമുണ്ടെന്ന് ഉഷ ഇന്റർനാഷനലിന്റെ സ്പോർട്സ് ഇനീഷിയേറ്റീവ്സ് ആൻഡ് അസോസിയേഷൻസ് മേധാവി കോമൾ മെഹ്‌റ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് 6 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി 

0
ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് ആ​റ് കി​ലോ...

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി

0
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കുടിക്കാഴ്ച നടത്തി റിലയൻസ് ഇൻഡസ്ട്രീസ്...

ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം

0
പാലക്കാട് : പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന്...