ആലപ്പുഴ : കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പൂര്‍ണ ജെന്‍ഡര്‍ ന്യൂട്രല്‍ സ്കൂളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി പ്രഖ്യാപനം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ഈ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറിയിരുന്നു. യു.പി, എല്‍.പി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ 1570 ഓളം കുട്ടികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിച്ചാണ് ഇന്നലെ സ്കൂളിലെത്തിയത്. ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികളെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.
പ്രഖ്യാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സന്തോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ്തി, ഹെഡ്മിസ്ട്രസ് ജെ.ഗീത, പി.ടി.എ പ്രസിഡന്റ് വി.വി മോഹന്‍ദാസ് തുടങ്ങിയര്‍ പങ്കെടുത്തു.