ജന്‍ഡര്‍ ന്യൂട്രലായി ആലപ്പുഴ കലവൂര്‍ സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പൂര്‍ണ ജെന്‍ഡര്‍ ന്യൂട്രല്‍ സ്കൂളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി പ്രഖ്യാപനം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ഈ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറിയിരുന്നു. യു.പി, എല്‍.പി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ 1570 ഓളം കുട്ടികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിച്ചാണ് ഇന്നലെ സ്കൂളിലെത്തിയത്. ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികളെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.

പ്രഖ്യാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സന്തോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ്തി, ഹെഡ്മിസ്ട്രസ് ജെ.ഗീത, പി.ടി.എ പ്രസിഡന്റ് വി.വി മോഹന്‍ദാസ് തുടങ്ങിയര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...