കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി ഊരാളി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവപ്രീതിയ്ക്ക് വേണ്ടി കാവൂട്ടി

For full experience, Download our mobile application:
Get it on Google Play

കോന്നി : ദ്രാവിഡ ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളി കാപ്പൊലിയ്ക്കും ദ്രുതതാളം കൊട്ടി കേറി. രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കാവൂട്ട് ചടങ്ങുകള്‍ നടന്നു.

ശബരിമലയിൽ ഗുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തിന്റെ  ഭാഗമായുമാണ് ചടങ്ങുകള്‍ നടന്നത്.  ഭാരതാംബയുടെ വിരിമാറില്‍ രൂപം കൊണ്ട കലാരൂപം ഭാരതകളി , ദ്രാവിഡ കലയായ കുംഭ പാട്ട് എന്നിവയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഭദ്രദീപം തെളിഞ്ഞു. മല വില്ലിനെ നമസ്കരിച്ച് കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ ഉള്ള ദേശ കരകളെ വിളിച്ചു ചൊല്ലി . തുടര്‍ന്ന് പരമ്പു നിവര്‍ത്തി 101 കുലജാതകര്‍ക്ക് വേണ്ടി കാട്ടു പുന്നയില , കാട്ടു മല വാഴ ഇല , തേക്കില എന്നിവയുടെ നാക്ക് നീട്ടിയിട്ട്‌ മുറുക്കാന്‍ അടുക്കുകള്‍ , ചുട്ട വിള വര്‍ഗ്ഗങ്ങള്‍ , കരിയ്ക്ക് , 101 കളരിയ്ക്കും 999 മലകള്‍ക്കും നിലവിളക്ക് , വറ പൊടി , മുളയരി നിവേദ്യം എന്നിവ സമര്‍പ്പിച്ചു .

കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി അതില്‍ ഹവിസുകള്‍ അര്‍പ്പിച്ചു . അകത്തും പുറത്തും ഉള്ള കളരികള്‍ക്ക് വെള്ളം കുടി നിവേദ്യം തളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളില്‍ നിറഞ്ഞു നിര്‍ത്തിക്കൊണ്ട് മലകളെ വിളിച്ചു കൊണ്ട് കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ആഴിപൂജയും വെള്ളം കുടി നിവേദ്യവും കളരിപൂജയും , 41 തൃപ്പടി പൂജയും , ഭൂമി പൂജ , വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ , സമുദ്ര പൂജ എന്നിവ ഏഴര വെളുപ്പിനെ വരെ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ , വിനീത് ഊരാളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു . കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ , സെക്രട്ടറി സലീം കുമാര്‍ , മാനേജര്‍ സാബു കുറുംബകര , പി ആര്‍ ഒ ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

നാളത്തെ പരിപാടി
കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്മൂലസ്ഥാനം  : കുംഭപാട്ടിന്റെ  കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ സ്മരണ  ദിനം . രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി താംബൂല സമര്‍പ്പണം , 4.30 കാവ് ഉണര്‍ത്തല്‍ , 5 മണിക്ക് പ്രകൃതി സംരക്ഷണ പൂജകള്‍ , 6.30 നു പര്‍ണ്ണശാലയില്‍  ആശാന്‍ സ്മരണ  ദീപ നമസ്കാരം , 8.15 വാനര ഊട്ട് ,മീനൂട്ട് , 8.30 പ്രഭാത വന്ദനം , പ്രഭാത പൂജ , 9 നു സമൂഹ സദ്യ , വൈകിട്ട് 6  നു പര്‍ണ്ണശാലയില്‍ ആശാന്‍ സ്മരണ കൂട്ട പ്രാര്‍ഥന , 6.30 നു ദീപ നമസ്കാരം , ദീപ ആരാധന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....