ചെറിയനാട് : നെയ്ക്കാവടികളുമായി ശബരിമലയിലേക്കുള്ള യാത്രാമധ്യേ കല്ലട കാവടിസംഘം ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. നെയ്യ് നിറച്ച ആലവട്ടക്കാവടികളുമേന്തി മകരസംക്രമദിനത്തിൽ അയ്യപ്പദർശനത്തിനുള്ള യാത്രയ്ക്കിടെയാണ് ദക്ഷിണ സമർപ്പിക്കാൻ ചെറിയനാട്ട് സംഘമെത്തിയത്. കൊല്ലം കല്ലട കരുവേലിൽ കുടുംബത്തിലെ നാലുകെട്ടിനുള്ളിൽ ആചാരാനുഷ്ഠാനങ്ങളോടെ സൂക്ഷിച്ചുപോരുന്ന നെയ്ക്കാവടിയും ചമയങ്ങളുമായി കുടുംബക്ഷേത്രത്തിൽ ആഴിയും പടുക്കയും നടത്തിയശേഷമാണ് യാത്ര തുടങ്ങിയത്. ബുധനാഴ്ച രാവിലെ എട്ടരമണിയോടെ ചെറിയനാട് കിഴക്കേടത്തില്ലത്ത് എത്തിച്ചേർന്ന കാവടിസംഘത്തെ മുളവന പടീറ്റേതിൽ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ചെറിയനാട് ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് കാവടിസംഘം കിഴക്കേടത്തു നാരായൺ മൂസതിന്റെ ഭവനത്തിലെത്തി സദ്യകഴിച്ചു. ശരണംവിളി, കർപ്പൂരാരതി, കുടുംബാംഗങ്ങളുടെ കാണിക്ക എന്നിവയ്ക്കുശേഷം ഗുരുസ്വാമിമാർ കുടുംബക്കാരണവർക്ക് ദക്ഷിണസമർപ്പിച്ച് യാത്രതുടർന്നു. സംഘത്തിൽ 27 പേരാണുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033