കല്ലേലി ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ ഗേറ്റ് കാട്ടാന കൂട്ടം തകർത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പ്രധാന ഗേറ്റ് കാട്ടാനകൂട്ടം തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും കാട്ടാന കൂട്ടം തകർത്തിരിന്നു. കല്ലേലി എസ്റ്റേറ്റിനോട് ചേർന്ന സ്ഥലങ്ങളിലും എസ്റ്റേറ്റിൽ കൈത കൃഷി ചെയ്തിരിക്കുന്ന ഭാഗത്തും മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ്. വനത്തിനോട്‌ ചേർന്നു കിടക്കുന്ന സ്ഥലത്ത് ആയതിനാൽ വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കണം എന്ന ആവശ്യവും നടപ്പായിട്ടില്ല. ഇതിനിടെ എസ്റ്റേറ്റിൽ ലയങ്ങളിൽ താമസിക്കുന്ന നിരവധി തൊഴിലാളികൾ ആണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്.

വനത്തിൽ നിന്നും കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ കാർഷിക വിളകൾ പൂർണ്ണമായി നശിപ്പിച്ചതിന് ശേഷമാണ് തിരികെ മടങ്ങുക. കല്ലേലിക്ക് സമീപമുള്ള ചെളിക്കുഴി റോഡിലും കാട്ടാനയുടെ ശല്യം വർധിക്കുന്നുണ്ട്. മുൻപ് കാട്ടാന കൂട്ടത്തെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി ഓടിക്കാൻ കഴിയുമായിരുന്നു എങ്കിൽ ഇപ്പോൾ ആനകൾ പിൻതിരിയാത്ത സാഹചര്യം ആണ് നിലവിലുള്ളത്. പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുന്ന എസ്റ്റേറ്റിലെ തൊഴിലാളികൾ ഭയത്തോടെ ആണ് യാത്ര ചെയ്യുന്നത്. പുലർച്ചെയും രാത്രിയിലും കൊക്കാത്തോട് ഭാഗത്തേക്ക് പോകുന്നതിനും ആളുകൾക്ക് ഭയമാണ്. വനം വകുപ്പ് രാത്രികാല പരിശോധനകൾ കർശനമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലടക്കം  കല്ലേലിയിലെ കാട്ടാനശല്യം ചർച്ചയായിട്ടും നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധത്തിൽ ആണ് നാട്ടുകാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...