കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തുദിന പത്താമുദയ മഹോല്‍സവ ആഘോഷം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉപേക്ഷിച്ചു . പത്തു ദിനവും ഭക്തജനങ്ങളെ ഒഴിവാക്കി കാവ് ആചാര അനുഷ്ഠാനത്തില്‍ 5 പേരില്‍ കൂടാതെ പൂജകള്‍ നടത്തും. ഏപ്രില്‍ 14 മുതല്‍ 23 വരെയാണ് കാവ് മഹോല്‍സവം.
പത്താമുദയ മഹോല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മല ഉണര്‍ത്തി 41 തൃപ്പടികളില്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ദീപം പകര്‍ന്നു . 23 വരെ വിവിധ ഉപ സ്വരൂപ പൂജകള്‍ നടക്കും . ഏപ്രില്‍ 23 നു പത്താമുദയ ദിനത്തില്‍ നടക്കേണ്ട കല്ലേലി വലിയ ആദിത്യ പൊങ്കാല ഒഴിവാക്കി കാവ് ആചാര അനുഷ്ഠാന പൂജകള്‍ മാത്രമായി പരിമിതപ്പെടുത്തി . ഈ കാലയളവില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചതായി കാവ് പ്രസിഡണ്ട് അഡ്വ : സി വി ശാന്ത കുമാര്‍ അറിയിച്ചു.