കല്ലൂപ്പാറ : സർക്കാർ പദ്ധതികൾ അനുവദിച്ചാൽ മതി അത് ജനകീയമായി പൂർത്തീകരിച്ചിരുന്ന ജനപ്രതിനിധിയായിരുന്നു മുൻ എം എൽ എയും നിയമസഭാ സ്പീക്കറും മന്ത്രിയും ആയിരുന്ന ടി. എസ്. ജോൺ എന്ന് യു. ഡി. എഫ് ചെയർമാൻ വർഗീസ് മാമൻ. അദ്ദേഹത്തിൻ്റെ സമരണാർത്ഥം അദ്ദേഹത്തിൻ്റെ ശ്രമഫലമായി രൂപികരിച്ച കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിനെ അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി. എസ് ജോൺ മെമ്മോറിയൽ ഫോറം സംഘടിപ്പിച്ച 9ാം അനുസ്മരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിബിൻ സക്കറിയ തെറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാത്തുള്ള ചാക്കോ, കെ. ജെ ഫിലിപ്പോസ് മാത്തൻ വർഗീസ് സലിം വായ്പൂര്, ബിജു മേളകയിൽ, എന്‍ എം കോശി, ജോസ് ഫിലിപ്പ്, പ്രൊഫ. ജേക്കബ് എം ഏബ്രഹാം, ഫാ. ബിനോ നെടുങ്ങാത്ര, ഫാ. ബിബു ബി. ജേക്കബ്, ബാബു പടിഞ്ഞാറെക്കുറ്റ്, സി എ തോമസ്, ജോർജ് കുരുവിള ശങ്കരമംഗലം, ജേസ് പഴയിടം, സണ്ണി കമാൻകുളം, ഷെറി തോമസ്, വർഗീസ് മാമ്മൂട്ടിൽ, തോമസ് മാത്യു, അനിൽ ഏബ്രഹാം, സുരേഷ് ശ്രാമ്പിക്കൽ
അനി കൂടായിൽ എന്നിവർ പ്രസംഗിച്ചു.