കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എം ജെ ചെറിയാൻ മണ്ണഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസിലെ റെജി ചാക്കോ രാജിവെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ആണ് എം ജെ ചെറിയാൻ മണ്ണഞ്ചേരി വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിലെ രതീഷ് പീറ്റർ 6 വോട്ട് നേടി. ബിജെപി അംഗം
വിട്ട് നിന്നു.
കക്ഷിനില യുഡിഎഫ് -7 , എൽഡിഎഫ് -6, ബിജെപി-1 . താലൂക്ക് സ്റ്റാറ്റിസ്റ്റിക്ൽ ഓഫീസർ പ്രദീപ് കുമാർ പി കെ വരണാധികാരിയായിരുന്നു. എം ജെ ചെറിയാൻ മണ്ണഞ്ചേരി മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ, പുതുശ്ശേരി അധ്യാപക സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലൂപ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.