കല്ലൂപ്പാറ പ്രയാറ്റുകടവ് നീർപ്പാലത്തോടു ചേർന്ന് മണിമലയാറിന്റെ തീരം ഇടിയുന്നു

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : കല്ലൂപ്പാറ പ്രയാറ്റുകടവ് നീർപ്പാലത്തോടു ചേർന്നു മണിമലയാറിന്റെ തീരം ഇടിഞ്ഞുകിടക്കുന്നു. തീരം ഇടിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ചില്ല. പാലവും സമീപനപാതയും നിലനിൽപ്പ് ഭീഷണിയിൽ. 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ 40 മീറ്ററിലേറെ ദൂരത്തിൽ 6 മീറ്ററോളം കര നദി കവർന്നിരുന്നു. കല്ലൂപ്പാറ പഞ്ചായത്ത് കരയോടു ചേർന്നുള്ള ഭാഗത്താണ് തീരമിടിഞ്ഞു കിടക്കുന്നത്. 2023 ജനുവരിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പാലം സന്ദർശിച്ചിരുന്നു. തീരമിടിച്ചിൽമൂലം പാലത്തിന്റെ സമീപനപാതയ്ക്ക് ഭീഷണിയാകുമെന്നതിനാൽ നിർമാണപ്രവൃത്തികൾ നടത്തുന്നതിനാവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ വർഷം ഒന്നു കഴിഞ്ഞിട്ടും പ്രവൃത്തികളൊന്നും നടന്നിട്ടില്ല. വളർന്നു പന്തലിച്ച് നദിയിലേക്കു ചാഞ്ഞുകിടക്കുന്ന മുളങ്കൂട്ടങ്ങൾ യഥാസമയം വെട്ടിമാറ്റാത്തതും തീരമിടിച്ചിൽ വ്യാപിക്കുന്നതിനും കാരണമെന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...