മല്ലപ്പള്ളി : കല്ലുപ്പാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 903 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ബ്ലോക്കിൽ പരിശോധന മുറി, കാത്തിരുപ്പ് മുറി, ശുചിമുറി, സ്റ്റോർ മുറി, വരാന്ത, വർക്കിംഗ് യൂണിറ്റ്, മുകളിലേക്ക് നിർമ്മാണം സാധ്യമാകുന്ന തരത്തിൽ സ്റ്റെയർകേസ് മുറി എന്നിവ ഉൾപ്പെടെയുള്ള നിർമ്മാണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിനാണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. ഇതിന്റെ നിർമ്മാണത്തിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുള്ളതായും ഉടൻ ടെണ്ടർ ചെയ്ത് നിർമ്മാണം തുടങ്ങുമെന്നും എം എൽ എ അറിയിച്ചു.
കല്ലുപ്പാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ദന്തരോഗ വിഭാഗ ബ്ലോക്ക് നിർമ്മാണം ; എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ചു
RECENT NEWS
Advertisment