മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശില്പശാലയും നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തപ്പെട്ട പരിപാടിയില്‍ മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധികളും കെ വി കെ യിലെ ശാസ്ത്രജ്ഞരും പങ്കെടുത്തു. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി അനുബന്ധ മേഖലകളിലെ വിവിധ പ്രശ്‌നങ്ങളും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളും ജനപ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.

കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ദര്‍ അവതരിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന മുന്‍ നിരപ്രദര്‍ശനങ്ങളും പങ്കാളിത്ത പരീക്ഷണങ്ങളും പരിശീലനങ്ങളും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് തീരുമാനമായി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു.

ശില്പശാലയുടെയും ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബൂ കൂടത്തില്‍, സുധി കുമാര്‍, ഈപ്പന്‍ വര്‍ഗ്ഗീസ്, ആനി രാജു, സിന്ധു സുഭാഷ് കുമാര്‍, അമ്പിളി പ്രസാദ്, സി.എന്‍ മോഹനന്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. ഷാനാ ഹര്‍ഷന്‍, അല്ക്‌സ് ജോണ്‍, ഡോ. സെന്‍സി മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം, ഡോ. സിന്ധു സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...