ഇന്ധനക്ഷാമം : കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധനലോറികളുടെ രണ്ട് ദിവസത്തെ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം രൂക്ഷം. വ്യഴാഴ്ച സമരം അവസാനിച്ചെങ്കിലും തെക്കന്‍ ജില്ലകളില്‍ പല ഡിപ്പോകളിലും ഇന്ധനശേഖരം തീര്‍ന്നതോടെ പലയിടങ്ങളിലും സര്‍വീസ് മുടങ്ങാന്‍ സാധ്യത. ഡിപ്പോകളിലെ കരുതല്‍ ശേഖരം ഉപയോഗിച്ചാണ് രണ്ട് ദിവസങ്ങളിലെ സര്‍വീസ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെയോടെ കരുതലും തീര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊല്ലം, കുളത്തൂപ്പുഴ, കാട്ടാക്കട, നെയ്യാറ്റിന്‍കര, പേരൂര്‍ക്കട, നെടുമങ്ങാട് എന്നിവടങ്ങളിലാണ് ഇന്ധനക്ഷാമം രൂക്ഷമായത്. വ്യാഴാഴ്ച വൈകീട്ടോടെ സമരം പിന്‍വലിക്കുകയും വെള്ളിയാഴ്ച രാവിലെയോടെ ഇരമ്ബനത്ത് ലോഡിങ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈകുന്നേരത്തോടെ ഡിപ്പോകളില്‍ ഇന്ധനമെത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. അല്ലാത്തപക്ഷം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നേരത്തെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന നിലയില്‍ നേരിട്ടാണ് കെ.എസ്.ആര്‍.ടി.സി കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തിനുള്ള നിരക്ക് കുത്തനെ കൂട്ടിയതോടെ ഇതില്‍ നിന്ന് പിന്‍വാങ്ങുകയും സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഇതാണ് ലോറി സമരം കെ.എസ്.ആര്‍.ടി.സിയെയും ബാധിക്കാന്‍ കാരണമായത്. കെ.എസ്.ആര്‍.ടി.സിയെ മാത്രമല്ല, മറ്റ് പമ്പുകളെയും ഇന്ധനക്ഷാമം ബാധിച്ച്‌ തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...