Sunday, March 30, 2025 11:36 pm

കല്ലൂപ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ജനുവരി 12 മുതൽ 15 വരെ തീയതികളിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കല്ലൂപ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ജനുവരി 12 മുതൽ 15 വരെ തീയതികളിൽ നടക്കും. 5ന് രാവിലെ 6.45ന് കുർബാനയെത്തുടർന്ന് പള്ളിയിലും കുരിശ്ശടികളിലും കൊടിയേറ്റ് നടക്കും. 6ന് ദനഹാ പെരുന്നാൾ രാവിലെ 7ന് ദനഹായുടെ ശുശ്രൂഷകൾ, കുർബാന. 10ന് വൈകിട്ട് 5.30ന് മഠത്തുംഭാഗം സൺഡേസ്കൂൾ ഹാളിൽ സന്ധ്യാനമസ്കാരം. 11ന് രാവിലെ 7ന് സൺഡേസ്കൂൾ ഹാളിൽ പ്രഭാതനമസ്കാരത്തെത്തുടർന്ന് കുർബാന. 12ന് 7ന് പ്രഭാതനമസ്കാരത്തെത്തുടർന്ന് വെരി.റവ.തോമസ് പോൾ റമ്പാൻ്റെ കാർമ്മികത്വത്തിൽ കുർബാന. വൈകിട്ട് 5.30ന് സന്ധ്യനമസ്കാരത്തെത്തുടർന്ന് 7.15ന് നടക്കുന്ന പ്രദക്ഷിണം കല്ലൂർ ബർത്തലോമ കോർ- എപ്പിസ്കോപ്പായുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് മഠത്തുംഭാഗം, കാവനാൽ വഴി തിരികെ മഠത്തുംകടവു പാലത്തിലൂടെ കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം.

13ന് 5.30ന് സന്ധ്യ നമസ്കാരത്തെത്തുടർന്ന് 7.15ന് നടക്കുന്ന പ്രദക്ഷിണം കടമാൻകുളം തുണ്ടത്തിൽ പുത്തൻവീട്ടിൽ വർഗീസ് ചാക്കോയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് ചൂരക്കുഴി, അമ്പലത്തുംകുന്ന്, കല്ലൂർക്കര, ചാക്കോംഭാഗം, ചൈതന്യ ജംഗ്ഷൻ, അതിർത്തി, കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം. 14ന് വൈകിട്ട് 5.30ന് സന്ധ്യ നമസ്കാരത്തെത്തുടർന്ന് പുതുശ്ശേരി കുരിശ്ശടിയിൽ നിന്നും ആരംഭിച്ച് ഐക്കരപ്പടി,കടമാൻകുളം, യക്ഷിമന്നത്തു ഭാഗം, കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം തുടർന്ന് കരിമരുന്നു കലാപ്രകടനം. 15ന് രാവിലെ 7ന് പ്രഭാത നമസ്കാരത്തെ തുടർന്ന് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ചവിളമ്പ്.

ഉച്ചയ്ക്കുശേഷം 3മണിക്ക് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് ചൈതന്യ ജംഗ്ഷൻ,വള്ളോന്ത റഭാഗം, യക്ഷിമന്ദത്തുഭാഗം, അഴകനാപ്പാറഭാഗം, കല്ലൂപ്പാറ ജംഗ്ഷൻ വഴി പള്ളിയിലെത്തി ആശീർവ്വാദം, കൈ മുത്തിനും അവൽ നേർച്ചയ്ക്കും ശേഷം കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വികാരി.ഫാ.ബിനോ ജോൺ നെടുങ്ങാത്ര,സഹവികാരി.ഫാ.ദിബു വി. ജേക്കബ് വടക്കേടത്ത്, ട്രസ്റ്റി ഏബ്രഹാം വർഗീസ് തറേൽ വലിയവീട്ടിൽ,സെക്രട്ടറി ജോർജി ജോസഫ് കൊണ്ടൂർ,പെരുന്നാൾ കൺവീനർ വർഗീസ് വർഗീസ് വള്ളൂരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി...

യുവതിക്ക് നേരെ നഗ്നതാപ്രദർശനം ; കോട്ടാങ്ങൽ സ്വദേശികൾ അറസ്റ്റിൽ

0
പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ...

ഓപറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം അറസ്റ്റിലായത് 146 പേര്‍

0
തിരുവനന്തപുരം: ഓപറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 29) മാത്രം അറസ്റ്റിലായത്...

ബൈക്ക് ടൂറിസ്റ്റ് ബസിനടിയിൽപെട്ട് വിദ്യാർഥി മരിച്ചു

0
ചേർത്തല: ചേർത്തല നഗരത്തിൽ ആശുപത്രികവലയിൽ ബൈക്ക് ടൂറിസ്റ്റ് ബസിനടിയിൽപെട്ട് വിദ്യാർഥി മരിച്ചു....