Saturday, May 10, 2025 11:09 am

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷായിളവ് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷായിളവ് നല്‍കി. ജയില്‍മോചിതരാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജയില്‍ ഉപദേശകസമിതിയെ മറികടന്ന്. സമിതിയുടെ ശുപാര്‍ശയ്ക്കുപകരം ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ സമിതിയുണ്ടാക്കി ശുപാര്‍ശ വാങ്ങുകയായിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡി.ജി.പി. എന്നിവരടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ജയില്‍ ഉപദേശകസമിതി മണിച്ചന്റെ കാര്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തടവുകാരുടെ മോചനം സംബന്ധിച്ച ശുപാര്‍ശ ജയില്‍ ഉപദേശകസമിതിയാണ് നല്‍കേണ്ടത്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതി ഉദാരസമീപനം സ്വീകരിക്കാറില്ല.

ഇതിനാലാണ് ഉപദേശകസമിതിക്കുപകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥസമിതിയുണ്ടാക്കി ശുപാര്‍ശ വാങ്ങിയതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിക്കും ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കാമെന്ന നിയമോപദേശവും ശിക്ഷാ ഇളവിനുള്ള മന്ത്രിസഭാ ശുപാര്‍ശയ്‌ക്കൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. ജയില്‍ ഉപദേശകസമിതിയെ മറികടന്നതുകാട്ടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയക്കാതിരിക്കാനാണ് ഇത്തരമൊരു നിയമോപദേശം സര്‍ക്കാര്‍ ലഭ്യമാക്കിയത്. ഇതുസംബന്ധിച്ച സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ കക്ഷിയല്ലാത്തതിനാല്‍ കേസുസംബന്ധിച്ച വിവരങ്ങള്‍ രാജ്ഭവന്റെ മുമ്പിലില്ല. എന്നാല്‍, ഗവര്‍ണറുടെ തീരുമാനം വരാനുള്ളത് സുപ്രീംകോടതി കണക്കിലെടുക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള കൺട്രോൾ റൂമിന്‍റെ  മെയിൽ ഐ.ഡി.യിൽ മാറ്റം

0
തിരുവനന്തപുരം :  ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ  പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി...

ഓപ്പറേറഷൻ ‘ബുന്യാനുൽ മർസൂസ്’ ; ഇന്ത്യക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദം

0
ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദം. ഓപ്പറേറഷൻ...

ബിഹാറിലെ പട്നയിൽ 21 കാരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്ന: ബിഹാറിലെ പട്നയിൽ 21 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പട്‌നയിലെ സെയ്ദ്പൂർ...

എങ്ങുമെത്താതെ മല്ലപ്പള്ളി ശുദ്ധജലവിതരണ പദ്ധതി

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളുടെ ശുദ്ധജലവിതരണ പദ്ധതി...