ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും : ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച്‌ ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി ര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്‌ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്‌നത്തില്‍ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.

തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശമ്പള ഇനത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കണക്ക് കൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...