കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ആർ വി എച്ച് എസ് സ്‌കൂളിന് സമീപം നടപ്പാതയിൽ ഓടയുടെ ഭാഗത്ത് കൈവരി സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. ഈ ഭാഗത്ത് ഓടയുടെ സ്ളാബുകൾ സ്ഥാപിച്ച് തറയിൽ ഇന്റർ ലോക്ക് കട്ടകളും ഇട്ടിട്ടുണ്ട്. ഇവിടെ കൈവരി ഇല്ല. റോഡിന് കുറുകെ ഓട കടന്നുപോകുന്ന ഭാഗത്താണ് കൈവരി ഇല്ലാത്തത്.
കോന്നി ആർ വി എച്ച് എസ് സ്‌കൂളിലെ നിരവധി വിദ്യാർത്ഥികളാണ് ഈ ഭാഗത്ത് കൂടി കടന്നുപോകുന്നത്. എന്നിട്ടും സ്ഥലത്ത് കൈവരികൾ സ്ഥാപിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. മാത്രമല്ല ഓടയുടെ കൈവരി ഇല്ലാത്ത ഭാഗം ഇടിഞ്ഞ് ഇരിക്കുകയുമാണ്. സമീപത്ത് ബാങ്കും എ റ്റി എംകളും അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് പോകുന്ന ആളുകൾ എല്ലാവരും ഈ നടപ്പാതയിൽ കൂടിയാണ് സഞ്ചരിക്കുന്നത്. മഴയുള്ള സമയങ്ങളിൽ നടപ്പാതയിൽ തെറ്റൽ ഉണ്ടായാൽ അപകട സാധ്യത വർധിക്കും. വിഷയത്തിൽ കെ എസ് റ്റി പി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.