ഏഷ്യയില്‍ മൂന്നിടങ്ങളില്‍ ഭൂചലനങ്ങള്‍ ; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

For full experience, Download our mobile application:
Get it on Google Play

തജിക്കിസ്ഥാന്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഏഷ്യയില്‍ വീണ്ടും ഭൂചലനങ്ങള്‍. തജിക്കിസ്ഥാന്‍, മ്യാന്‍മര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനങ്ങളില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കു പടിഞ്ഞാറ് പസഫിക്കിലുള്ള ദ്വീപായ ന്യൂ ഗിനിയയിലും ഞായറാഴ്ച 5.79 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. മ്യാന്‍മറില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇഎംഎസ്സി അറിയിച്ചു. മധ്യേഷ്യന്‍ രാജ്യമായ തജിക്കിസ്ഥാനില്‍ ഞായറാഴ്ച 16 കിലോമീറ്റര്‍ (10 മൈല്‍) ആഴത്തില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്സി) അറിയിച്ചു. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായര്‍ രാവിലെ 9.18ഓടെയാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...