കൊച്ചി കലൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും നടക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

പരിപാടിക്കിടെ പ്രതികളിലൊരാൾ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. പിന്നാലെ സംഘാടകർ ഇയാളെ ഗാനമേള നടക്കുന്ന വേദിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ഗാനമേള സമാപിച്ച ശേഷം പന്ത്രണ്ട് മണിയോടെ പ്രതികൾ സംഭവം ചോദ്യം ചെയ്യുന്നതിനായി വീണ്ടും സ്റ്റേഡിയത്തിലേയ്ക്ക് തിരികെയെത്തി. കൊല്ലപ്പെട്ട രാജേഷും സംഭവസമയം ഇവിടെയുണ്ടായിരുന്നു. പിന്നാലെ തർക്കത്തിനിടെ പ്രതികളിലൊരാൾ രാജേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...