Saturday, July 5, 2025 6:40 pm

തേരിനെ വരവേല്‍ക്കാന്‍ കല്പാത്തി വീണ്ടും ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തേരിനെ വരവേല്‍ക്കാന്‍ കല്പാത്തി വീണ്ടും ഒരുങ്ങി. നഗരസഭയുടെ നേതൃത്വത്തില്‍ രഥവീഥികളില്‍ ടാറിങ് പ്രവൃത്തിയടക്കം പുരോഗമിക്കുന്നുണ്ട്. തേരുകളുടെ മിനുക്കുപണികളും അവസാനഘട്ടത്തിലാണ്. തേരിനുള്ള ചക്രങ്ങളുടെ പണികളാണ് പ്രധാനമായും നടന്നുവരുന്നത്.ഇന്ന് വൈകീട്ട് നടക്കുന്ന വാസ്തുശാന്തിയോടെ കല്പാത്തി ഉത്സവത്തെ വരവേല്‍ക്കാനൊരുങ്ങും. ഗ്രാമദേവതകള്‍ വിശ്വാസത്തേരേറാന്‍ കാത്തിരിക്കുകയാണ് ഓരോ ഭക്തനും.

സംയുക്ത രഥോത്സവപത്രിക പ്രകാശനം ചെയ്തു
കല്പാത്തിയില്‍ രഥോത്സവത്തിന്റെ വിവിധ പരിപാടികള്‍ വിശദമാക്കുന്ന സംയുക്ത രഥോത്സവപത്രിക പ്രകാശനം ചെയ്തു. ചാത്തപ്പുരം ഗ്രാമക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം ട്രസ്റ്റി വി.കെ. മണികണ്ഠവര്‍മ, മന്തക്കര മഹാഗണപതി ക്ഷേത്രം ഗ്രാമജനസമൂഹം അധ്യക്ഷന്‍ കെ.എസ്. കൃഷ്ണ, പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. കൃഷ്ണന്‍, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി.വി. മുരളി എന്നിവര്‍ സംയുക്തമായാണ് പത്രിക പ്രകാശനം ചെയ്തത്.

ചാത്തപ്പുരം രഥം പുനര്‍നിര്‍മാണത്തിന് അഞ്ചുലക്ഷം രൂപ സഹായം
കല്പാത്തി ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലെ രഥം പുനര്‍നിര്‍മാണത്തിന് ടൂറിസം വകുപ്പ് അഞ്ചുലക്ഷംരൂപ ധനസഹായം നല്‍കും. കേരള ബ്രാഹ്‌മണസഭ സംസ്ഥാനപ്രസിഡന്റ് കരിമ്പുഴ രാമന്‍ ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിനും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ധനസഹായമെത്തിയത്.

പുനര്‍നിര്‍മിച്ച രഥത്തിന്‍റെ വെള്ളോട്ടം നടത്തിയശേഷം തേരിന് ചെന്ന വെയ്ക്കുന്ന (രഥചക്രങ്ങള്‍ക്ക് മരക്കട്ട വെച്ച് നിയന്ത്രിക്കല്‍) മുതിര്‍ന്ന 12 പേരെ ഞായറാഴ്ച ആദരിച്ചു. രഥപുനര്‍നിര്‍മാണക്കമ്മിറ്റിയും ചാത്തപ്പുരം ഗ്രാമസമൂഹവും ചേര്‍ന്നാണ് ആദരിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...