രഥപ്രയാണത്തിന് ഇന്ന് തുടക്കം ; ചടങ്ങുകൾ കോവിഡ് ചട്ടം പാലിച്ച്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : കൽപാത്തിയിൽ രഥപ്രയാണത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 200 പേർക്ക് രഥം വലിക്കാൻ അനുമതി. കൽപാത്തി ഗ്രാമത്തിലേക്ക് ഇന്നുമുതൽ പതിനാറ് വരെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് കൽപാത്തി രഥോത്സവം നടത്താൻ വെള്ളിയാഴ്ച ഉപാധികളോടെ സർക്കാർ അനുമതി നൽകിയിരുന്നു. പുറമേനിന്നുള്ളവർക്ക് ആഘോഷത്തിൽ പങ്കെടുക്കാനാവില്ല.

രണ്ട്‌ ഡോസ് വാക്‌സിൻ എടുത്ത കൽപാത്തിയിലെ ആളുകൾക്കുമാത്രമാണ് ഉത്സവത്തിൽ പങ്കെടുക്കാൻ അനുമതി. റോഡുകൾ ബാരിക്കേഡ് വെച്ച് തടയും. മുഴുവൻ സമയവും പോലീസ് സാന്നിധ്യമുണ്ടാകും. രണ്ടാം ദിനമായ ശനിയാഴ്‌ച പുതിയ കൽ പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിൽ രഥാരോഹണം നടക്കും. മൂന്നാം ദിനത്തിൽ പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. 17ന് രാവിലെ പത്തോടെ കൽപാത്തി രഥോത്സവത്തിന് കൊടിയിറങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...