കോഴിക്കോട് : കല്യാണ്‍ സില്‍ക്‌സിന്റെ കോഴിക്കോട് പൊറ്റമ്മലിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന ഒരു തൊഴിലാളിയാണ് മരിച്ചത്. ഇതോടെ ആകെ മരണം രണ്ടായി. തിരുനല്‍വേലി സ്വദേശി സലിമാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പുതുക്കോട്ടെ സ്വദേശി കാര്‍ത്തിക് രാവിലെ സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുക്കോട്ടെ സ്വദേശികളായ ഗണേശ്, തങ്കരാജ്, ജീവ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. ഗണേശിന്റെയും തങ്കരാജിന്റെയും നില ഗുരുതരമാണ്.
അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡി.സി.പി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. അപകട സമയത്ത് മരിച്ച കാര്‍ത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്