കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് എം സി കമറുദീനെതിരെയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. പുതുതായി 15 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആണ് കേസുകളുടെ എണ്ണം 100 കടന്നത്.12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും മൂന്നു പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചതാണ് പുതിയ കേസുകള്‍. ചന്തേര പോലീസ് സ്റ്റേഷനില്‍ അഞ്ചും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ടു കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്നങ്ങളിലെ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴി എടുത്തു.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എം സി കമറുദീനെതിരെയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു
RECENT NEWS
Advertisment