ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്‌ ; താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: ഗാസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക. വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി. അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലെ കൂടിക്കാഴ്ച ഇന്ന്​ നടക്കും. യുദ്ധാനന്തര ഗാസ്സയുടെ ഭാവി സംബന്ധിച്ച്​ വ്യക്തമായ തീർപ്പിൽ ഇസ്രായേലും അമേരിക്കയും എത്തിയിട്ടില്ല. ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിൽ രാവിലെ ചർച്ച ആരംഭിക്കും. മിക്കവാറും ഇന്നുതന്നെ ചർച്ച പൂർത്തിയാക്കാനാണ്​ തീരുമാനം. താത്ക്കാലിക വെടിനിർത്തൽ കാലയളവിൽ സ്ഥിരമായ യുദ്ധവിരാമം ചർച്ച ചെയ്യാമെന്ന്​ ട്രംപ് നിർദേശിച്ചിട്ടുണ്ട്​.

അതേസമയം ഗാസ്സയിൽ ഹമാസിനെ നിലനിർത്തിയുള്ള യുദ്ധവിരാമം അംഗീകരിക്കില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. വൈറ്റ്​ ഹൗസിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഇന്നു നടക്കുന്ന ചർച്ചയിൽ യുദ്ധാനന്തര ഗാസ്സയുടെ ഭാവി തന്നെയാകും പ്രധാനം. കാര്യങ്ങൾ ശരിയായ ദിശയിലാണ്​ നീങ്ങുന്നതെന്നും വെടിനിർത്തൽ വൈകില്ലെന്നും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു. ഇന്നലെ ചേർന്ന സുരക്ഷാ മന്ത്രി സഭയുടെ യോഗത്തിൽ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. 21 ലക്ഷത്തോളം വരുന്ന ഗാസ്സ നിവാസികളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക പ്രായോഗികമല്ലെന്ന​ സൈനിക മേധാവിയുടെ പ്രതികരണമാണ്​ നെതന്യാഹുവിനെ ചൊടിപ്പിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...