പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനല്‍ഫെസ്റ്റ് – 2024 പത്തനംതിട്ട വുമണ്‍സെല്‍ സി.ഐ എ.ആര്‍ ലീലാമ്മ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ലിംഗവിവേചനം എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കനല്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ജില്ലാതല മത്സരങ്ങളില്‍ സെന്റ് തോമസ് കോളേജ് തവളപ്പാറയും കോന്നി മന്നംമെമ്മോറിയല്‍ എന്‍ എസ് എസ് കോളേജും കോന്നി എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം കോളേജും ജേതാക്കളായി. ഡിബേറ്റ്, സ്‌കിറ്റ്, ഫിലിംമേക്കിങ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഡിബേറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം എസ്എഎസ് എസ്എന്‍ഡിപി യോഗം കോളേജിലെ സിദ്ധി ജെ. നായര്‍, ആലിയ അബ്ദുള്‍ സലാം; രണ്ടാംസ്ഥാനം മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിലെ സ്റ്റെഫി മാത്യു, നീതു കൃഷ്ണ എന്നിവര്‍ സ്വന്തമാക്കി. സ്‌കിറ്റില്‍ ഒന്നാം സ്ഥാനം മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജ്, കോന്നിയും, ഷോര്‍ട്ട് ഫിലിം മേക്കിങ്ങില്‍ ഒന്നാം സ്ഥാനം സെന്റ് തോമസ് കോളേജിലെ അലോഷി ജോണും സ്വന്തമാക്കി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാ കുമാരി, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ശുഭശ്രീ, ദിശ ഡയറക്ടര്‍ അഡ്വ. എം.ബി. ദിലീപ് കുമാര്‍, വനിതാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എസ്.ഷിജു, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ.അമല മാത്യു, ജന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് എ.എം അനുഷ, സൂപ്പര്‍വൈസര്‍മാരായ ബിന്ദു വി. നായര്‍, എസ്. ബി. ചിത്ര, രേണു ജോര്‍ജി, സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.