തിരുവനന്തപുരം : ശബരിമല വിഷയത്തിൽ എൻ.എസ് .എസിന്റെ നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ.എസ്.എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. എൻ.എസ്.എസിന്റെ പ്രസ്താവനയിൽ രാഷ്ട്രീയമൂണ്ടെന്നും കാനം പറഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് നിലപാടുണ്ട്. അത് എല്ലാ ദിവസവും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസുമായി നല്ല ബന്ധമാണുള്ളതെന്നും താൻ സത്യം പറയുന്നതുകൊണ്ടാവും എൻ.എസ് .എസ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ചർച്ചയാകാതിരിക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് കാനത്തിന്റെ തുറന്നുപറച്ചിൽ. ശബരിമല വിഷയത്തിൽ കോടതിയിലെ സത്യവാങ് മൂലം തിരുത്തില്ലെന്നും കാനം പറഞ്ഞിരുന്നു.