കോവിഡ് വാക്‌സിന്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്‌സിന്‍ ഭാവിയില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭിച്ചേക്കാം. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ പ്രേമാസ് ബയോടെക് ആരംഭിച്ചുകഴിഞ്ഞു. അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപസൂള്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച് മാര്‍ച്ച് 19ന് അവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്‌സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ്.

ഓറവാക്‌സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്‌സൂള്‍ കോവിഡിനെതിരേ ഫലപ്രദമാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു. ക്യാപ്‌സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ ആരംഭിക്കും.
വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാല്‍ കഴിയുന്ന വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നേസല്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...