‘ജലീലിനെ നിയന്ത്രിക്കേണ്ടത് സിപിഎം’ ; ലോകായുക്താ വിവാദത്തിൽ തുറന്നടിച്ച് കാനം രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസിനെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് ഇറക്കാൻ സർക്കാർ നിരത്തിയ വാദങ്ങൾ അദ്ദേഹം തള്ളി. ലോകായുക്ത നിയമത്തിനെതിരായ ഹൈക്കോടതി പരാമർശം വർഷങ്ങൾക്ക് മുമ്പ് നടന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 22 വർഷം മുൻപില്ലാത്ത നിയമ പ്രശ്നം ഇപ്പോൾ എങ്ങിനെ വന്നുവെന്നതിൽ ജനം സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകായുക്ത നിയമത്തിൻറെ ചിറകരിയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല. ജലീലിനെ നിയന്ത്രിക്കേണ്ട ബാധ്യത സിപിഎമ്മിനാണ്. ഓർഡിനൻസിലൂടെ പ്രതിപക്ഷത്തിന് സർക്കാർ വടി നൽകിയിരിക്കുകയാണ്. പ്രതിപക്ഷം പറയുന്നത് ജനങ്ങൾ വിശ്വസിക്കുന്ന നിലയുണ്ടായി. അഴിമതിക്കെതിരെ ഇടത് പാർട്ടികൾ സ്വീകരിച്ച നിലപാട് ഓർഡിനൻസിലൂടെ നമ്മെ തുറിച്ചുനോക്കുകയാണ്. ഓർഡിനൻസിന്റെ കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായി. ഗവർണ്ണർ ഓർഡിനൻസ് തിരിച്ചയച്ചാൽ പാർട്ടി ആലോചിച്ച് തുടർനിലപാട് സ്വീകരിക്കുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...