തിരുവനന്തപുരം : കെ.വി തോമസ് പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി മുന്നണിയിലേക്ക് വരുന്നു എന്നര്‍ത്ഥമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വതന്ത്രനായി നിന്ന് പ്രചാരണത്തില്‍ പങ്കെടുക്കാം. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കോണ്‍ഗ്രസുകാരനായി തുടരുന്നു എന്നതില്‍ നിലപാട് എടുക്കേണ്ടത് കെ.വി തോമസാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കെ.വി തോമസും അങ്ങനെ തന്നെ വന്നതാണ്. കോണ്‍ഗ്രസുകാരനായി തുടരുന്നു എന്നതില്‍ നിലപാട് എടുക്കേണ്ടത് കെ.വി തോമസാണ്. പാര്‍ട്ടി നയം അംഗീകരിക്കുന്ന ആരെയും ഇടതുമുന്നണി സ്വാഗതം ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കായി തികഞ്ഞ ആത്മാര്‍ത്ഥയോടെ പ്രചരണത്തിന് ഇറങ്ങുന്നമെന്ന് കെ.വി തോമസ് വ്യക്തമാക്കി. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനിലും കെ.വി തോമസ് എത്തും.