Wednesday, July 2, 2025 3:19 pm

കാനന ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചനയുമായി കാനന പാലകർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിറഞ്ഞ മനസ്സോടെ അയ്യപ്പന് ഭക്തിഗാനാർച്ചനയുമായി വനപാലകർ. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.യു. രതീഷിൻ്റെ നേതൃത്വത്തിലുള്ള 21 പേരടങ്ങുന്ന സംഘമാണ് ശബരിമല സന്നിധാനം ശ്രീധർമ ശാസ്താ ഓഡിറ്റോറിയത്തിൽ ഗാനാർച്ചന അവതരിപ്പിച്ചത്. വനം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വന സംരക്ഷണ സമിതി പ്രവർത്തകരും ഗാനാർച്ചനയിൽ പങ്കാളികളായി. എക്കാലത്തെയും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനങ്ങൾ കോ൪ത്തിണക്കിയ അ൪ച്ചന ഭക്ത൪ക്ക് ആനന്ദമേകി. എല്ലാ വ൪ഷവും മകരവിളക്കിനു മു൯പായി ഇവ൪ ഗാനാ൪ച്ചന അവതരിപ്പിക്കാറുണ്ട്. തുട൪ച്ചയായി മൂന്നാം വ൪ഷമാണ് വനം വകുപ്പ് ജീവനക്കാ൪ സന്നിധാനത്ത് പാടുന്നത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ജി. സന്തോഷ്, സി.കെ. സുജിത്ത് എന്നിവർ രചിച്ച ‘പൊന്നു പതിനെട്ടാം പടിയിൽ എന്ന അയ്യപ്പഭക്തിഗാനത്തിൻ്റെ ഓഡിയോ ലോഞ്ചും ഇതോടൊപ്പം നടന്നു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അൻവർ മുഹമ്മദ് ഓഡിയോ ലോഞ്ച് നിർവഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...