കാഞ്ചിയാര്‍ കൊലപാതകം ; ബിജേഷ് സംസ്ഥാനം വിട്ടു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ യുവതി കൊല്ലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പോലീസിന് സൂചന ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ഫോണിലുള്ളത് കൊണ്ട് തന്നെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍.

അതേസമയം പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വല്‍സമ്മ(അനുമോള്‍ 27) യുടെ മൃതദേഹമാണ് വീടിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവര്‍ക്കുമിടയില്‍ മാസങ്ങളായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു

0
പാലക്കാട്: പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു....

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...