ചെന്നൈ : ലോകകപ്പില്‍ മൂന്ന് ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും ന്യൂസിലന്‍ഡ് ടീമിന് തിരിച്ചടികള്‍ തീരുന്നില്ല. ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നശേഷം ലോകകപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്നലെ വീണ്ടും പരിക്കേറ്റു. ആദ്യ രണ്ട് കളികളിലും പരിക്കുമൂലം കളിക്കാതിരുന്ന വില്യംസണ്‍ ഇന്നലെ ബംഗ്ലാദേശിനെതിരെ ആണ് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയത്. 78 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് ഫീല്‍ഡറുടെ ത്രോ നേരെ കൈയില്‍ കൊണ്ട് വില്യംസണ് പരിക്കേറ്റിരുന്നു.
പിന്നീട് ബാറ്റിംഗ് തുടരാനാകാതെ റിട്ടേയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട വില്യംസണെ സ്കാനിംഗിന് വിധേയമാക്കി. എക്സ് റേയില്‍ തള്ളവിരലില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ വില്യംസണ് ന്യൂസിലന്‍ഡിന്‍റെ അടുത്ത മത്സരങ്ങളിലും കളിക്കാനാവില്ലെന്ന് ഉറപ്പായി. പരിക്കുണ്ടെങ്കിലും വില്യംസണ്‍ ന്യൂസിലന്‍ഡ് ടീമിനൊപ്പം തുടരുമെന്നും അടുത്ത മാസമെങ്കിലും കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും ന്യൂസിലന്‍ഡ് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.