മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവ് നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് വിറ്റു. 20 കോടി 2017 ൽ നടി വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്കാണ് വിറ്റത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ടുള്ള തന്‍റെ കടങ്ങള്‍ വീട്ടാനും ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ഡൽഹിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിർമിച്ച എല്ലാ ചിത്രങ്ങളും വൻ പരാജയമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ എമർജൻസിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിർമാണ കമ്പനിയായ മണികർണിക ഫിലിംസിന്‍റെ ഓഫീസായി ഉപയോഗിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പേരോ പ്രൊഡക്ഷൻ ഹൗസിന്‍റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് ഇതു കങ്കണയുടെ ഓഫീസ് ആണെന്ന് വാർത്തകൾ വന്നിരുന്നു. 2022 ഡിസംബറിൽ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയിലാണ് ഈ വസ്തു വ്യാപിച്ചു കിടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1