ദളിത് വിരുദ്ധ പരാമർശം ; നടൻ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം, കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സോഷ്യല്‍ മീഡിയ ലൈവില്‍ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞതിന് കന്നഡ നടന്‍ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം. ദളിത് സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നടന്റെ പേരില്‍ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗളൂരു ചെന്നമ്മ നഗരെ അച്ചുകാട്ട് പോലീലും ഹലസൂരു ഗേറ്റ് പോലീസുമാണ് കേസെടുത്തത്.

ഉപേന്ദ്ര രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ ഉത്തമ പ്രജാകീയ പാര്‍ട്ടിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ സംഭാഷണമാണ് വിവാദമായത്. സമൂഹത്തില്‍ നിഷേധാത്മക ചിന്തകളും വിമര്‍ശനങ്ങളും പ്രചരിപ്പിക്കുന്നവരെ കുറിച്ചു പറയുന്നതിനിടെയാമ് ദളിതരെ നടന്‍ പരാമര്‍ശിച്ചത്. ദളിത് സംഘടനാപ്രവര്‍ത്തകരായ ഗോപാല്‍ ഗിരിയപ്പ, ബനശങ്കരി വാസു എന്നിവര്‍ സാമൂഹികക്ഷേമ വകുപ്പിന് പരാതി നല്‍കി. പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് തുടര്‍ അന്വേഷണം നടത്തി വരികയാണ്. കേസുമായി ബന്ധപ്പെട്ട ഉപേന്ദ്രന് നോട്ടിസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...