കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കന്നട സംവിധായകന്‍ പ്രദീപ് രാജ് (46) കോവിഡ് ബാധിച്ച്‌ മരിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. 15 വര്‍ഷമായി പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില മോശമായി. യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടെയാണ് കൊവിഡ് ബാധിതനായി ആശുപത്രിയിലാവുന്നത്. സംവിധായകന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ നിരവധി ആരാധകരാണ് ട്വിറ്ററിലെത്തിയത്. ദു:ഖത്തില്‍ കഴിയുന്ന കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ട്വിറ്റര്‍ കുറിപ്പുകളില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഷ്ണോയ് സംഘം ഇന്ത്യൻ യുവാക്കളെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചു ; രഹസ്യാന്വേഷണ റിപ്പോർട്ട്

0
ഒട്ടാവ : ഇന്ത്യയിൽനിന്ന് വിദ്യാർഥിവിസയിൽ കാനഡയിലെത്തിയ യുവാക്കളെ മാഫിയാ നേതാവ് ലോറൻസ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് ഒരു...

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....