എറണാകുളം : സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ച കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തിലാണ് നടപടി. പ്രതിരോധ നടപടികളുടെ ഭാഗമാകുമെന്നും എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് കൂടി പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ട്വീറ്റ്. സര്‍വീസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രാജി പരിഗണിച്ചിരുന്നില്ല. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.