മകൻ ലോക്ഡൗണിൽ കുടുങ്ങി ; തിരിച്ചെത്തിക്കാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടറോടിച്ച് അമ്മ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്കൂട്ടറിൽ യാത്ര ചെയ്തത് 1400 കിലോമീറ്റർ. തെലുങ്കാനയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കായിരുന്നു 48 കാരിയായ റസിയ ബീഗത്തിന്‍റെ യാത്ര. മാർച്ച് 12 ന് നെല്ലൂരിൽ പോയ തന്റെ ഇളയ മകൻ നിസാമുദ്ദീന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരികെ എത്താൻ സാധിച്ചില്ല.

ഇതോടെയാണ് പോലീസ് അനുമതിയോടെ റസിയ യാത്ര തിരിച്ചത്. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാൽ പിന്നീട് സ്കൂട്ടറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിൽ നിന്നും തിരിച്ച റസിയ ബീഗം മകനുമായി ബുധനാഴ്ച മടങ്ങിയെത്തി. ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു യാത്രയെന്നും അവർ പറഞ്ഞു. രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു. ഹൈദരാബാദിൽ നിന്നും 200 കിലോ മീറ്റർ അകലെയുള്ള നിസാമാബാദിലെ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. 15 വർഷം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...