കോട്ടയം : മുണ്ടക്കയത്തെ കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്കിലും തട്ടിപ്പ്. അരക്കോടിയോളം രൂപയാണ് ബാങ്ക് ജീവനക്കാര്‍ തട്ടിയെടുത്തത്. വായ്പ, ചിട്ടി ഇനങ്ങളിലായി അന്‍പത് ലക്ഷം രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നടന്നിരിക്കുന്നത് എന്ന് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. വസ്തുവിന്റെ മൂല്യത്തെക്കാള്‍ നാലിരട്ടി വായ്പ അനുവദിച്ചതാണ് പല തട്ടിപ്പും നടന്നത്. തട്ടിപ്പിന് പിന്നില്‍ ബാങ്കിലെ ചില ജീവനക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിന് നേതൃത്വം നല്‍കിയ ഗിരീഷെന്ന ജീവനക്കാരനെ ബാങ്ക് സസ്പെന്റ് ചെയ്തു. സംഭവം വിവാദമായതോടെ എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഭരണ സമിതിക്ക് സംഭവത്തില്‍ പങ്കില്ലെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവം കണ്ടെത്തിയ ഭരണ സമിതി ജീവനക്കാര്‍ക്കെതിരെ സബ് കമ്മറ്റിയെ വെച്ച് അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരനില്‍ നിന്നും ഈടായി പത്തനംതിട്ട ജില്ലയിലെ സ്ഥലം ബാങ്ക് എഴുതി വാങ്ങിയിട്ടുണ്ട്.