മുണ്ടക്കയം കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്കിലും തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുണ്ടക്കയത്തെ കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്കിലും തട്ടിപ്പ്. അരക്കോടിയോളം രൂപയാണ് ബാങ്ക് ജീവനക്കാര്‍ തട്ടിയെടുത്തത്. വായ്പ, ചിട്ടി ഇനങ്ങളിലായി അന്‍പത് ലക്ഷം രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നടന്നിരിക്കുന്നത് എന്ന് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. വസ്തുവിന്റെ  മൂല്യത്തെക്കാള്‍ നാലിരട്ടി വായ്പ അനുവദിച്ചതാണ് പല തട്ടിപ്പും നടന്നത്. തട്ടിപ്പിന് പിന്നില്‍ ബാങ്കിലെ ചില ജീവനക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിന് നേതൃത്വം നല്‍കിയ ഗിരീഷെന്ന ജീവനക്കാരനെ ബാങ്ക് സസ്പെന്റ്  ചെയ്തു. സംഭവം വിവാദമായതോടെ എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഭരണ സമിതിക്ക് സംഭവത്തില്‍ പങ്കില്ലെന്നും ബാങ്ക് പ്രസിഡന്റ്  അറിയിച്ചു. സംഭവം കണ്ടെത്തിയ ഭരണ സമിതി ജീവനക്കാര്‍ക്കെതിരെ സബ് കമ്മറ്റിയെ വെച്ച്‌ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരനില്‍ നിന്നും ഈടായി പത്തനംതിട്ട ജില്ലയിലെ സ്ഥലം ബാങ്ക് എഴുതി വാങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...